സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവുമായി മാനന്തവാടി നഗരസഭ
മാനന്തവാടി :മാനന്തവാടി നഗരസഭാതല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി.നഗരസഭാ ചെയർപേഴ്സൺ സി കെ ര്തനവല്ലി നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു .നഗരസഭയിലെ മുഴുവൻ വാർഡുകളിലും ഹരിത കർമ്മ സേന 100 ശതമാനം സർവീസ് പൂർത്തീകരിച്ചിട്ടുള്ളതാണ്.ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റൈൻ അധ്യക്ഷത വഹിച്ചു .ക്ലീൻ സിറ്റി മാനേജർ ബിജോയ് ചന്ദ്രൻ,ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ,ഹെൽത്ത് ഇൻസ്‌പെക്ടർ ഷൈജു എസ് തുടങ്ങിയവർ സംസാരിച്ചു .
Facebook Comments Box