സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു

Spread the love
       
 
  
    

തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു.സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭർത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തുന്നത്.

തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയാണ് വരൻ. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിലാണ് ലളിതമായ ചടങ്ങ് നടക്കുക. സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് വിവരം.

ഏറെ നാളായുള്ള മകളുടെ പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്.

പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന മകൾ ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വർണക്കടത്ത് കേസിന് മുൻപേ സ്വപ്നയുടെ മകൾ കാഞ്ഞിരംപാറയിലെ യുവാവുമായി പ്രണയത്തിലായിരുന്നു.

Facebook Comments Box

Spread the love