Fri. Apr 19th, 2024

ആലപ്പുഴയില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍ : 50, 670 രൂപയും പിടിച്ചെടുത്തു

By admin Jul 1, 2022 #news
Keralanewz.com

നിലമ്ബൂര്‍ : കണക്കില്‍പ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ഏജന്റ് എന്നിവര്‍ വിജിലന്‍സ് പിടിയിലായി.

50, 670 രൂപയും പിടിച്ചെടുത്തു. മൊഴിയെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇന്‍സ്പെക്ടറെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിലമ്ബൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ കോമല്ലൂര്‍ കരിമുളക്കല്‍ ഷഫീസ് മന്‍സിലില്‍ ബി. ഷഫീസ്, ഏജന്റ് വഴിക്കടവ് പുതിയകത്ത് ജുനൈദ് (ബാപ്പുട്ടി) എന്നിവരെയാണ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വഴിക്കടവ് ചെക്ക് പോസ്റ്റില്‍ 3 ദിവസത്തെ സേവനം കഴിഞ്ഞ് ഷഫീസ് നാട്ടിലേക്ക് പോകാന്‍ നിലമ്ബൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ രാവിലെ ഏഴിനാണ് സംഭവം.

വഴിക്കടവില്‍നിന്ന് കാറില്‍ പുറപ്പെട്ടപ്പോള്‍ തന്നെ ഇരുവരും വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഷഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാര്‍ ഓടിച്ചത് ജുനൈദാണ്. പരിശോധനകള്‍ ഭയന്ന് ദിവസേന ഇടയ്ക്കിടെ കോഴപ്പണം ഏജന്റുമാരെ ഏല്‍പ്പിക്കുകയും ഉദ്യോഗസ്ഥര്‍ വീട്ടില്‍ പോകുമ്ബോള്‍ കൈമാറുകയും ചെയ്യുന്നതാണ് ചെക്ക് പോസ്റ്റിലെ രീതിയെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ഷഫീസിനെ പിന്നീട് വണ്ടൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പി, എസ്‌ഐമാരായ പി.മോഹന്‍ദാസ്, പി.പി.ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെക്ക് പോസ്റ്റില്‍ പരിശോധന തുടരുകയാണ്

Facebook Comments Box

By admin

Related Post