Sun. Apr 28th, 2024

കത്ത് മാത്രമല്ല, ഇവിടെ ചായയും കാപ്പിയും ഭക്ഷണവും ലഭിക്കും; രാജ്യത്തെ ആദ്യ കഫേ തുടങ്ങി തപാല്‍ വകുപ്പ്

By admin May 25, 2022 #news
Keralanewz.com

സാധാരണ പോസ്റ്റ് ഓഫീസുകളില്‍ നമ്മള്‍ കത്തുകളും സ്റ്റാമ്ബുകളും അടക്കമുള്ള സേവനങ്ങള്‍ക്കല്ലേ പോകാറ്. എന്നാല്‍ ഇവിടെ ഇതുമാത്രമല്ല ചായയും കാപ്പിയും ഭക്ഷണവും ലഭിക്കും.

പശ്ചിമബംഗാളില്‍ പ്രസിദ്ധമായ കൊല്‍ക്കത്ത ജനറല്‍ പോസ്റ്റോഫീസ് കെട്ടിടത്തിലാണ് തപാല്‍ വകുപ്പ് രാജ്യത്തെ ആദ്യത്തെ കഫേ തുടങ്ങിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ വ്യത്യസ്തമായ ആശയം ശ്രദ്ധനേടിയിരിക്കുകയാണ്. ‘സിയുലി’ എന്നാണ് ഈ കഫേയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴുവരെയാണ് ഇവിടുത്തെ പ്രവര്‍ത്തന സമയം

ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഒപ്പം പാര്‍സല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം തപാല്‍ സേവങ്ങള്‍ക്ക് തടസമൊന്നുമില്ല. സ്റ്റാമ്ബുകളടക്കമുള്ള തപാല്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയും ഈ ഹോട്ടലില്‍ നടക്കുന്നുണ്ട്. ഒരൊറ്റ ക്ലിക്കില്‍ ലോകം വിരല്‍ തുമ്ബില്‍ എത്തിക്കുന്ന യുവ തലമുറയ്ക്ക് തപാല്‍ വകുപ്പുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന് ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു നടപടി കൈക്കൊണ്ടതെന്ന് കൊല്‍ക്കത്ത മേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ നീരജ്കുമാര്‍ പറഞ്ഞു. ഒരു ഇന്‍-ഹൗസ് ടീം തപാല്‍ തീമില്‍ അലങ്കരിച്ച കഫേയിലാണ് വില്പന നടത്തുന്നത്

തിളങ്ങുന്ന നിറമുള്ള തടി ഫര്‍ണിച്ചറുകളും സോഫകളും 1,450 ചതുരശ്ര അടി സ്ഥലത്ത് ഏകദേശം 34 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഏര്‍പെടുത്തിയാണ് കഫേ ഒരുക്കിയിരിക്കുന്നത്

Facebook Comments Box

By admin

Related Post