ബാഗ് പരിശോധന: നിര്‍ദ്ദേശം അംഗീകരിക്കാൻ ആവില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കരുതെന്ന ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണ് പരിശോധിക്കുന്നത്. കുട്ടികള്‍ സ്കൂളില്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ട്. ഇതിനുള്‍പ്പെടെ പരിശോധന നടത്തേണ്ടതുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അവധിക്കാലത്ത് മുഖ്യമന്ത്രി, ജനപ്രതിനിധികള്‍, ബാലാവകാശ കമ്മിഷൻ, സാമൂഹ്യപ്രവർത്തകർ എന്നിവരുമായി ചർച്ച നടത്തും. പരീക്ഷ തീരുന്ന ദിവസം ജാഗ്രത പുലർത്താനുള്ള നിർദ്ദേശത്തിന്റെ ഭാഗമായാണ് അനിഷ്ടസംഭവങ്ങള്‍ തടയാനായത്. അദ്ധ്യാപകർക്ക് കുട്ടികളുടെ കാര്യത്തില്‍ ഇടപെടാൻ ഭയമായിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങളെ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
Facebook Comments Box