Kerala News

ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്ക് സമയമില്ല: കമന്റുകള്‍ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍

Keralanewz.com

കൊച്ചി: വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരായി അധിക്ഷേപ കമന്റുകള്‍ ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്.

ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്നും താന്‍ അത്തരം അധിക്ഷേപങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും റിമ പറഞ്ഞു.

ഇത്തരം നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തനിക്ക് സമയമില്ലെന്നും തനിക്ക് ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു. തനിക്ക് തോന്നുന്നത് ചെയ്യുമെന്നും എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണമെന്നാണ് താന്‍ കരുതുന്നതെന്നും റിമ വ്യക്തമാക്കി.

‘ഞാന്‍ അതൊന്നും ഗൗനിക്കുന്നില്ല. അതിന് വേണ്ടിയിരുന്ന് പ്രതികരിക്കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല. കുട്ടികള്‍ക്ക് പോലും ഈ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇത്തരം പ്രതികരണങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്. ഇത്തരം സില്ലി കാര്യങ്ങളില്‍ അല്ല എന്റെ താല്‍പര്യങ്ങള്‍. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും. എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യൂ,’ റിമ കല്ലിങ്കല്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന ആര്‍ഐഎഫ്‌എഫ്‌കെ വേദിയില്‍ മിനി സ്‌കേര്‍ട്ട് അണിഞ്ഞ് എത്തിയതിന് പിന്നാലെ, സമൂഹ മാധ്യമത്തിലൂടെ കടുത്ത അധിക്ഷേപമാണ് റിമയ്ക്ക് നേരിടേണ്ടി വന്നത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച്‌ റിമ ആര്‍ഐഎഫ്‌എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചതിന്റെ വീഡിയോ ‘ദി ക്യൂ’ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് ചിലര്‍ അശ്ലീലം നിറഞ്ഞ കമന്റുകളുമായി എത്തിയത്

Facebook Comments Box