പാകിസ്ഥാനിയുമായി ഇറാഖി കപ്പല്‍ ഇന്ത്യയില്‍ ; കാലു കുത്താൻ അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : പാകിസ്ഥാൻ ജീവനക്കാരനുമായി ഇറാഖി കപ്പല്‍ ഇന്ത്യയില്‍ . കർണാടകയിലെ കാർവാർ തുറമുഖത്താണ് കപ്പല്‍ എത്തിയത്
അതേസമയം ഇറാഖി ചരക്ക് കപ്പലിലുണ്ടായിരുന്ന പാകിസ്ഥാൻ പൗരനെ ഇന്ത്യ തുറമുഖത്ത് ഇറങ്ങാൻ അനുവദിച്ചില്ല. ഈ ചരക്ക് കപ്പലിലെ ജീവനക്കാരില്‍ ഇന്ത്യക്കാരും സിറിയക്കാരും ഉള്‍പ്പെടുന്നു.
ഇറാഖിലെ അല്‍ സുബൈറില്‍ നിന്നാണ് കപ്പല്‍ എത്തിയത് . കപ്പലില്‍ രണ്ട് സിറിയൻ ജീവനക്കാരും ഒരു പാകിസ്ഥാൻ ജീവനക്കാരും ഉണ്ടായിരുന്നു. 15 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്നു, എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ കപ്പലിലെ പാകിസ്ഥാനി, സിറിയൻ ജീവനക്കാരെ ഇറങ്ങാൻ അനുവദിക്കാതെ കപ്പലില്‍ തന്നെ നിർത്തി.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കർശന നടപടി സ്വീകരിച്ചു. പാകിസ്ഥാൻ പൗരന്മാർക്ക് വിസ നിരോധിച്ചു. ഇക്കാരണത്താലാണ് ചരക്ക് കപ്പലിലെ പാകിസ്ഥാൻ ജീവനക്കാരെ കാർവാർ തുറമുഖത്ത് ഇറങ്ങാൻ അനുവദിക്കാതിരുന്നത് .