Fri. Apr 26th, 2024

അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യനിലയെ കുറിച്ച്‌ പ്രതികരണവുമായി മകന്‍ സലാഹുദ്ദീന്‍ അയ്യൂബി

By admin Apr 8, 2022 #news
Keralanewz.com

ബെംഗളൂരു: ആരോ​ഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോ​ഗ്യനിലയില്‍ പുരോഗതിയുളളതായി കുടുംബം.

കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത് കൊണ്ടും തുടര്‍ന്ന്, എമര്‍ജന്‍സി കെയര്‍ നല്‍കാന്‍ സാധിച്ചതിനാലും ആശുപത്രിയില്‍ എത്തിയ സ്‌ഥിതിയേക്കാള്‍ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അറിയിച്ചു.

മഅദനി ഇപ്പോള്‍ വിദഗ്ധ സംഘത്തിന്റെ ഒബ്സര്‍വേഷനില്‍ തുടരുകയാണെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലേക്ക് മഅദനിയെ മാറ്റിയത്. യാത്രാവിലക്കുകളോടെ ബംഗളൂരുവിലെ സ്വകാര്യ വസതിയില്‍ കഴിയുന്നതിനിടെയാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. മഅ്ദനിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

അല്‍ഹംദുലില്ലാഹ്…
പ്രിയ സഹോദരങ്ങളുടെ ദുആകളുടെ ഫലമായും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത് കൊണ്ടും തുടര്‍ന്ന് എമര്‍ജന്‍സി കെയര്‍ നല്‍കാന്‍ സാധിച്ചതിനാലും ആശുപത്രിയില്‍ എത്തിയ സ്‌ഥിതിയേക്കാള്‍ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
വിദഗ്ധ സംഘത്തിന്റെ ഒബ്സര്‍വേഷനില്‍ തുടരുകയാണ്…
ഞങ്ങള്‍ കുടുംബവും സഹായികളും ഒപ്പം ഉണ്ട്. ഞങ്ങളുമായി സംസാരിക്കുന്നുണ്ട്.

അല്‍ഹംദുലില്ലാഹ് !!!
വിശുദ്ധ റമളാനിലെ ആദ്യ ജുമുഅ:യിലെ ദുആകളില്‍ ഉള്‍പ്പടെയുള്ള പ്രാര്‍ത്ഥനകളില്‍ പ്രത്യേകം ഓര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
-മകന്‍
സലാഹുദ്ദീന്‍ അയ്യൂബി

Facebook Comments Box

By admin

Related Post