Thu. Apr 18th, 2024

നഴ്‌സ്മാരുടെ ക്ഷാമം;ജര്‍മന്‍ സര്‍ക്കാര്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ പരിശീലനം നല്‍കുന്നു; പരിശീലനം മുതല്‍ വിസയും ടിക്കറ്റും വരെ ഫ്രീ

By admin Apr 11, 2022 #news
Keralanewz.com

പത്തനംതിട്ട: നഴ്‌സിങ്‌ മേഖലയിലെ ഒന്നര ലക്ഷത്തോളം ഒഴിവുകള്‍ നികത്തുന്നതിന്‌ ജര്‍മന്‍ സര്‍ക്കാര്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ പരിശീലനം നല്‍കുന്നു.ജര്‍മനി ആസ്‌ഥാനമായ ഡബ്ല്യൂ.ബി.എസ്‌ ഇന്റര്‍ നാഷണലാണ്‌ പരിശീലനം നല്‍കുന്നത്‌.

പത്തനംതിട്ട റിങ്‌ റോഡില്‍ മുത്തൂറ്റ്‌ ആശുപത്രിക്ക്‌ സമീപമുള്ള ഭവന്‍ സ്‌കൂളിലാണ്‌ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്‌.

നഴ്‌സുമാര്‍ക്ക്‌ ജര്‍മന്‍ ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനും മികവിന്റെ അടിസ്‌ഥാനത്തില്‍ ജോലി ഉറപ്പാക്കുന്നതിനുമാണ്‌ പരിശീലനം. പരിശീലനവും റിക്രൂട്ട്‌മെന്റും പൂര്‍ണമായി സൗജന്യമാണ്.ജര്‍മന്‍ ഭാഷയില്‍ എ വണ്‍ മുതല്‍ ബി വണ്‍ ലെവല്‍ വരെ സൗജന്യ പരിശീലനവും പരീക്ഷാ ചെലവും സെന്റര്‍ വഹിക്കും.ഇവര്‍ക്കുള്ള ചെലവ്‌ ജര്‍മന്‍ സര്‍ക്കാരാണ്‌ കൊടുക്കുന്നത്‌. അതിനാല്‍ തന്നെ പരിശീലനത്തില്‍ പങ്കെടുക്കുന്ന
ഉദ്യോഗാര്‍ഥികള്‍ക്ക്‌ ഒരു പൈസയുടെയും ചെലവ്‌ വരുന്നില്ല.ഭാഷാ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ ജോലിയും പൗരത്വവും ജര്‍മനിയിലേക്ക്‌ പോകുന്നതിനുള്ള സകല ചെലവും അവിടുത്തെ സര്‍ക്കാര്‍ തന്നെ വഹിക്കും.
45 വയസില്‍ താഴെയുള്ള ബി.എസ്‌.സി/ജനറല്‍ നഴ്‌സിങ്‌ കഴിഞ്ഞ്‌ ആറു മാസമെങ്കിലും പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്ക്‌ പരിശീലനത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനായും ഓഫ്‌ ലൈനായും ക്ലാസുകള്‍ ഉണ്ടാകും.

ജര്‍മനിയിലുള്ള തൊഴില്‍ദാതാക്കളുമായി നേരിട്ട്‌ അഭിമുഖം നടത്തുന്നതിനുള്ള അവസരവും സെന്റര്‍ തന്നെ ഏര്‍പ്പെടുത്തി നല്‍കും.തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്‌ മികച്ച സൗകര്യങ്ങളാണ്‌ തൊഴില്‍ ദാതാക്കള്‍ നല്‍കുന്നത്‌.സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്‌റ്റേഷന്‍, ട്രാന്‍സ്‌ലേഷന്‍, വിസ, യാത്രാ ചെലവുകള്‍ എന്നിവ സൗജന്യമായിരിക്കും.
ഇന്ത്യയിലെ ജര്‍മന്‍ എംബസിയാണ്‌ വിസ നല്‍കുന്നത്‌.ഫാമിലി വിസ തന്നെ ലഭിക്കും.നിലവില്‍ ജര്‍മനിയില്‍ ഒന്നര ലക്ഷത്തോളം നഴ്‌സുമാരുടെ ഒഴിവാണുള്ളത്‌.

കേരളത്തില്‍ പത്തനംതിട്ടയ്‌ക്ക്‌ പുറമേ തിരുവനന്തപുരത്തും സെന്ററുണ്ട്‌. ആലപ്പുഴയിലും കൊച്ചിയിലും ഉടന്‍ ആരംഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: സിജു ജോര്‍ജ്‌-7012390678

Facebook Comments Box

By admin

Related Post