Kerala News

ഗിന്നസ് പക്രു അപകടത്തില്‍പ്പെട്ടു; അപകടം കാര്‍ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

Keralanewz.com

തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച്‌ നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു പക്രു.

മറ്റൊരു കാറില്‍ പക്രു കൊച്ചിയിലേക്ക് മടങ്ങി. തിരുവല്ല പൊലീസ് കേസെടുത്തു

Facebook Comments Box