National News

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, നടന്‍ ദീപേഷ് ഭാന്‍ അന്തരിച്ചു

Keralanewz.com

ഹിന്ദി സീരിയല്‍ താരം ദീപേഷ് ഭാന്‍ അന്തരിച്ചു. 41 വയസായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരണം.

ദഹിസറിലെ വീട്ടില്‍ രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

‘ഭാബിജി ഘര്‍ പര്‍ ഹേ’ എന്ന സീരിയലിലെ ‘മല്‍ഖാന്‍’ എന്ന കഥാപാത്രത്തിലൂടെയാണ് ദീപേഷ് ശ്രദ്ധ നേടുന്നത്. നടന്റെ അപ്രതീക്ഷിത വിയോ​ഗം ടെലിവിഷന്‍ രം​ഗത്തുള്ളവരേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. കഴിഞ്ഞ വര്‍ഷം ദീപേഷിന്റെ അമ്മ മരിച്ചിരുന്നു. അമ്മയുടെ വിയോ​ഗത്തില്‍ വേദനരേഖപ്പെടുത്തിക്കൊണ്ട് അന്ന ദീപേഷ് ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

‘താരക് മേത്ത കാ ഊല്‍ത്താ ചാഷ്മ’, മെയ് ഐ കം ഇന്‍ മാഡം’ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘കോമഡി കാ കിങ് കൗണ്‍’, ‘കോമഡി ക്ലബ്’, ‘ഭൂത്‌വാല’, ‘എഫ്‌ഐആര്‍’, ‘ചാമ്ബ്’, ‘സണ്‍ യാര്‍ ചില്‍ മാര്‍’ എന്നീ ടിവി ഷോകളുടെ ഭാഗമായിരുന്നു

Facebook Comments Box