Kerala News

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു; ദാരുണ സംഭവം നടന്നത് അമ്മയുടെ മുന്നില്‍ വെച്ച്‌

Keralanewz.com

കണ്ണൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നന്ദിത പി.

കിഷോറാണ്(16) മരിച്ചത്. അലവില്‍ നിച്ചു വയല്‍ സ്വദേശിനിയാണ് നന്ദിത അമ്മയുടെ മുന്നില്‍വെച്ചാണ് അപകടത്തില്‍പെടുന്നത്.

ഇന്ന് രാവിലെ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റിലാണ് ദാരുണമായ സംഭവം ഉണ്ടായത്. റെയില്‍വേ ഗേറ്റിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസില്‍ കേറുന്നതിനായി പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ട്രെയിന്‍ തട്ടുകയായിരുന്നു.

നന്ദിത സാധാരണയായി അമ്മയ്‌ക്കൊപ്പം കാറിലാണ് സ്‌കൂള്‍ബസ്സിനടുത്തേയ്ക്ക് വരുന്നത്. പരശുറാം എക്‌സ്പ്രസ് കടന്നുപോകാനായി റെയില്‍വേ ഗേറ്റ് അടച്ച ശേഷമാണ് നന്ദിത ഇന്ന് എത്തിയത്. സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നന്ദിത റെയില്‍വേ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടിയിടിച്ച്‌ തട്ടി വീണ നന്ദിതയുടെ തല സമീപത്തെ കരിങ്കല്ലില്‍ ഇടിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല

Facebook Comments Box