Kerala News

എടിഎം മെഷീന്‍ തുറക്കാന്‍ ശ്രമം; സുരക്ഷാ അലാറം ശബ്ദിച്ചു, ഓടിരക്ഷപ്പെട്ട പതിനെട്ടുകാരന്‍ പിടിയില്‍

Keralanewz.com

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ എടിഎം മെഷീന്‍ കുത്തിത്തുറന്നു മോഷണത്തിനു ശ്രമിച്ച പതിനെട്ടുകാരന്‍ പിടിയില്‍.

ചോദ്യം ചെയ്യലില്‍ ബൈക്ക് മോഷണക്കേസിലും ഇയാള്‍ക്കു പങ്കുണ്ടെന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു.

ശ്രീനാരായണപുരം വാസുദേവ വിലാസം വളവ് പെരിങ്ങാട്ട് വിഷ്ണുദാസി(18) നെയാണ് കൊടുങ്ങല്ലൂര്‍ എസ്‌ഐ അജിത്ത് അറസ്റ്റ് ചെയ്തത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോകമലേശ്വരം ബ്രാഞ്ചിനോട് ചേര്‍ന്നുള്ള എ.ടി.എം കൗണ്ടറിലാണ് ഇയാള്‍ മോഷണത്തിന് ശ്രമിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എടിഎം മെഷീന്‍ തുറക്കാനുള്ള ശ്രമത്തിനിടയില്‍ സുരക്ഷാ അലാറം ശബ്ദിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സലീഷ്.എന്‍.ശങ്കരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള തെരച്ചിലിലാണ് വിഷ്ണു പിടിയിലായത്.

ചോദ്യം ചെയ്യലില്‍ ബൈക്ക് മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായി. ബൈക്ക് മോഷണക്കേസില്‍ മറ്റു ചിലര്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്

Facebook Comments Box