Tue. May 21st, 2024

ഇന്‍സ്റ്റ​ഗ്രാമിലൂടെ പരിചയപ്പെ‌ട്ട പ്ലസ് ടു വിദ്യാര്‍ഥിയെ വീ‌ട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; 19കാരന്‍ അറസ്റ്റില്‍

By admin Aug 18, 2022 #news
Keralanewz.com

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍.

കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടില്‍ ശ്രീകാന്ത് (19) ആണ് കാഞ്ഞിരംകുളം പൊലീസിന്‍റെ പിടിയിലായത്. പ്ലസ്ടു വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം സ്കൂളിന് പരിസരത്ത് വന്ന് ബന്ധം സ്ഥാപിക്കുകയും പ്രലോഭിപ്പിച്ച്‌ ശ്രീകാന്തിന്റെ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ശ്രീകാന്ത് പെണ്‍കുട്ടിയെ ഇടയ്ക്കിടെ വീട്ടില്‍ കൊണ്ടുവരുന്നതില്‍ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കാഞ്ഞിരംകുളം എസ്‌എച്ച്‌ഒ അജിചന്ദ്രന്‍ നായരുടെ തൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post