Kerala News

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

Keralanewz.com

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥി മരിച്ചു.

താമരശ്ശേരി പരപ്പന്‍പോയില്‍ മുക്കിലമ്ബാടിയില്‍ ഷുഹൈബ് (20) ആണ് മരണപ്പെട്ടത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്‍റിലേറ്ററിലായിരുന്ന ഷുഹൈബ്.

ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും സുഹൃത്തുക്കളും. കഴിഞ്ഞ മാസം ജൂലൈ 17നാണ് ഷുഹൈബ് സഞ്ചരിച്ച ബൈക്ക് കുന്ദമംഗലത്ത് പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച്‌ തലക്ക് ഗുരുതരമായി പരിക്കേറ്റത്.

പത്ര വിതരണ ഏജന്‍റ് സി കെ സുലൈമാന്‍്റെയും സലീനയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീം, ഷഫീക്, ഷെസ. കുന്ദമംഗലം ആര്‍ട്സ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഷുഹൈബ്. പത്രവിതരണത്തില്‍ പിതാവിനെ സഹായിക്കാറുണ്ടായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വാവാട് ഖബര്‍സ്ഥാനില്‍ നടക്കും

Facebook Comments Box