Fri. Apr 26th, 2024

കടുത്തുരുത്തി ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണം : ജനാധിപത്യ കേരളാ കോൺഗ്രസ്

By admin Jul 23, 2022 #news
Keralanewz.com

കടുത്തുരുത്തി: നിലവിലുളള വൈക്കം , മീനച്ചിൽ താലൂക്കുകൾ വിഭജിച്ച്, കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം, മാഞ്ഞൂർ , കല്ലറ, കുറവിലങ്ങാട്, കാണക്കാരി പഞ്ചായത്തുകളിലുള്ള വില്ലേജുകൾ ഉൾപെടുത്തി കടുത്തുരുത്തി കേന്ദ്രമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു

യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫ്രാൻസീസ് തോമസ് , ജയിംസ് കുര്യൻ, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് , പ്രൊഫ: സി.എ അഗസ്റ്റ്യൻ ചിറയിൽ, ഔസേപ്പച്ചൻ ഓടയ്ക്കൽ,പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ , സി.കെ.ബാബു ചിത്രാഞ്ജലി, സൈജു പാറശേരി മാക്കിൽ, സന്ദീപ് മങ്ങാട്, തോമസ് പോൾ, ഷിബു കാലായിൽ , ഹരി എം.എസ് തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post