Wed. May 8th, 2024

ബൈക്കില്‍ നിന്നും ബസിനടിയിലേക്ക് തെറിച്ച്‌ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

By admin Apr 13, 2022 #news
Keralanewz.com

തൃശൂര്‍ :മുട്ടിത്തടിയില്‍ തടിലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും ബസിനടിയിലേക്ക് തെറിച്ച്‌ വീണ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.വട്ടക്കൊട്ടായി മിച്ചനാട്ട് ഷാജുവിന്റെ മകന്‍ നിസ്റ്റലാണ് (14) മരിച്ചത്.

ചൊവാഴ്ച ഉച്ചക്കായിരുന്നു അപകടം.മുട്ടിത്തടി വളവില്‍ ഓടിക്കൊണ്ടിരുന്ന തടി ലോറിയില്‍ തട്ടിയാണ് ബൈക്കിന്‍റെ നിയന്ത്രണം വിട്ടത്.ബൈക്കിന്റെ പിറകിലിരുന്ന നിസ്റ്റല്‍ എതിരെ വന്ന ബസിന്റെ അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി അസംപ്ഷന്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: സിമി, സഹോദരി: നിയ

Facebook Comments Box

By admin

Related Post