തുടരന്വേഷണ സമയം ഇന്ന് അവസാനിക്കും; കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ നിര്‍ത്തിവെക്കും

Spread the love
       
 
  
    

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ ഉള്ള നടപടികള്‍ അന്വേഷണസംഘം നിര്‍ത്തിവെക്കും.

അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതി വിധി വരുന്നതുവരെ കാത്തിരിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹരജിയില്‍ ഇതുവരെ വിധി പറഞ്ഞിട്ടില്ല. ഇതോടെയാണ് കേസിന്റെ തുടര്‍നടപടികള്‍ തല്‍ക്കാലത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ഇന്ന് സാങ്കേതികമായി അന്വേഷണത്തിനുള്ള സമയ പരിധി അവസാനിക്കുമെങ്കിലും Crpc 173(8) പ്രകാരം അന്വേഷണത്തിനു തടസമില്ല. എന്നാല്‍ കോടതിയെ കൂടി ബഹുമാനത്തില്‍ എടുത്തു കൊണ്ട് മുന്നോട്ടു പോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന് തിങ്കളാഴ്ച വിചാരണ കോടതിയെ ക്രൈം ബ്രാഞ്ച് അറിയിക്കും. ഹൈക്കോടതി സമയം നീട്ടി നല്‍കിയ ശേഷം കാവ്യക്ക് പുതിയ നോട്ടീസ് നല്‍കാനാണ് ആലോചന. കേസിന്റെ മറ്റ് തുടര്‍ നടപടികളും അതിനുശേഷം ആകും ഉണ്ടാവുക

Facebook Comments Box

Spread the love