Fri. May 3rd, 2024

പോ​ക്‌​സോ കേ​സു​ക​ള്‍ ഇനി ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തില്‍ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം അന്വേഷിക്കും

By admin Apr 15, 2022 #news
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ കേ​സു​ക​ള്‍ ഇനി ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തില്‍ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം അന്വേഷിക്കും .

ഇതിനായി ഓ​രോ ജി​ല്ല​യി​ലും പ്രത്യേക സം​ഘ​ത്തെ രൂ​പീ​ക​രി​ക്കാന്‍ തീരുമാനം.

ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ച്‌ 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം ന​ല്‍​കാ​നാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തി​ലൂ​ടെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ല്‍ നി​ന്നും 44 സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രെ പോ​ക്‌​സോ സം​ഘ​ത്തി​ലേ​ക്ക് പു​ന​ര്‍​വി​ന്യ​സി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കും.

പോ​ക്‌​സോ കേ​സു​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന മ​ല​പ്പു​റം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തി​ല്‍ ഘ​ട​ന​യി​ല്‍ മാ​റ്റ​മു​ണ്ടാ​കും.

Facebook Comments Box

By admin

Related Post