Kerala News

കുന്നംകുളം അപകടം: ഇടിച്ചത് പിക്കപ്പ് വാന്‍, ശരീരത്തിലൂടെ കയറിയിറങ്ങിയത് കെ സ്വിഫ്റ്റ് ബസ്

Keralanewz.com

തൃശൂര്‍: കുന്നംകുളത്ത് അപകടമുണ്ടാക്കിയ കെസ്വിഫ്റ്റ് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു. കുന്നംകുളത്ത് വാഹനമിടിച്ച് ഒരാള്‍ മരിച്ച സംഭവത്തിലാണ് ബസ് പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് അപകടത്തില്‍ മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ കുന്നംകുളം ജങ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പരസ്വാമിയെ ഒരു പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചത്.

റോഡില്‍ വീണ പരസ്വാമിയുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ കെസ്വിഫ്റ്റ് ബസും കയറിയിറങ്ങുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.
കെസ്വിഫ്റ്റ് ബസ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിക്കപ്പ് വാനിടിച്ച് 30 സെക്കന്റുകള്‍ക്ക് ശേഷമാണ് കെസ്വിഫ്റ്റ് ബസ് ഇയാളുടെ ശരീരത്തിലൂടെ കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരിക്കുന്നത്

Facebook Comments Box