Kerala News

കാമുകനൊപ്പം ജീവിക്കാന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനോട് പെറ്റമ്മ കാണിച്ചത് സമാനതകളില്ലാത്ത ക്രൂരത, ആസിയ ഭര്‍ത്താവില്‍ നിന്ന് അകലാനും കാരണമുണ്ടായിരുന്നു

Keralanewz.com

എലപ്പുള്ളി: ചുട്ടിപ്പാറയില്‍ മൂന്നു വയസുകാരനെ അമ്മ ആസിയ കൊലപ്പെടുത്തിയത് ഷാള്‍ ഉപയോഗിച്ച്‌ കഴുത്തു ഞെരിച്ച്‌ ശ്വാസം മുട്ടിച്ചെന്ന് പൊലീസ്.

സമൂഹമാദ്ധ്യമം വഴി അടുപ്പത്തിലായ യുവാവിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. രാവിലെ തെളിവെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മണ്ണുക്കാട് ചുട്ടിപ്പാറ സ്വദേശി ആസിയയെ (23) കോടതി റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ കാമുകനോ മറ്റു ബന്ധുക്കള്‍ക്കോ പങ്കില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തത് ആസിയ ഒറ്റക്കാണെന്നും കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് മണിയേരി മുഹമ്മദ് ഷമീറിന്റെയും ചുട്ടിപ്പാറ ആസിയയുടെയും മകന്‍ മുഹമ്മദ് ഷാന്‍ കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തില്‍ ആസിയ ചുരുദാറിന്റെ ഷാള്‍ ഉപയോഗിച്ച്‌ മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ശേഷം കുട്ടി എഴുന്നേല്‍ക്കുന്നില്ലെന്നു പറഞ്ഞു നിലവിളിച്ചുക്കൊണ്ട് ആസിയ മുറിക്കു പുറത്തേക്കോടിയെത്തി. ഇതോടെ ഓടികൂടിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു കുട്ടിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കേള്‍വി തകരാറും സംസാര വൈകല്യവുമുള്ള ഭര്‍ത്താവില്‍ നിന്ന് ഒരു വര്‍ഷത്തോളമായി അകന്നാണ് ആസിയ കഴിഞ്ഞിരുന്നത്. വിവാഹ സമയത്ത് ഭര്‍ത്താവിന്റെ കുറവുകള്‍ അംഗീകരിച്ച ആസിയ കുഞ്ഞ് ജനിച്ചശേഷം ഭര്‍ത്താവുമായി അകന്നു. സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും കേസെടുക്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

ആസിയയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാളും ഇതിലുണ്ടായ രക്തക്കറയും തെളിവെടുപ്പിനെത്തിപ്പോള്‍ പൊലീസ് കണ്ടെത്തി. ഡിവൈ.എസ്.പി പി.സി.ഹരിദാസന്‍, ഇന്‍സ്‌പെക്ടര്‍ എസ്‌എ.സ്.രാജീവ്, എസ്.ഐ എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചത്.

Facebook Comments Box