Kerala News

സുബൈറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കാർ സഞ്ജിത്തിൻ്റേത് തന്നെയെന്ന് ഭാര്യ

Keralanewz.com

പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോ​ഗിച്ചത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ തന്നെയെന്ന് കുടുംബം സ​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ​യും അ​ച്ഛ​നും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാർ വർക്ക്ഷോപ്പിലായിരുന്നു. എന്നാൽ ആരാണ് കാർ ഉപയോ​ഗിക്കുന്നതെന്ന് അറിയില്ലെന്നും ഭാര്യ അർഷിക പറഞ്ഞു

സു​ബൈ​റി​ന്‍റെ കൊ​ല​യാ​ളി​ക​ള്‍ വ​ന്ന​ത് ഈ ​കാ​റി​ലെ​ന്ന് അ​റി​ഞ്ഞ​ത് വാ​ര്‍​ത്ത​യി​ല്‍ കൂ​ടി​യാ​ണെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.

സഞ്ജിത്ത് മരിക്കും മുമ്പ് കാർ കേടായിരുന്നു. അത് നന്നാക്കാൻ വർക്ക്ഷോപ്പിൽ നൽകി. പിന്നീട് തിരികെ വാങ്ങിയിരുന്നില്ലെന്നും ഏത് വർക്ക്ഷോപ്പിലെന്നറിയില്ലെന്നും അർഷിക പറയുന്നു. ഭർത്താവിൻ്റെ മരണം ഏൽപ്പിച്ച മുറിവിൽ നിന്നും മോചിതയായിട്ടില്ല. അതിനിടെയാണ് പുതിയ സംഭവവികാസങ്ങളെന്നും അർഷിക കൂട്ടിച്ചേർത്തു

Facebook Comments Box