Kerala News

പാലാ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു

Keralanewz.com

പാലാ: ജി വി രാജ ഫുട്ബോൾ അക്കാദമിയും പാലാ സ്പോർട്ട്സ് അക്കാദമിയും ചേർന്നു പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ബുധനാഴ്ച രാവിലെ 11ന് ജോസ് കെ മാണി എം പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു

മാണി സി കാപ്പൻ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര അധ്യക്ഷത വഹിച്ചു. കേണൽ ജി വി രാജായുടെ സഹോദരി പൂഞ്ഞാർ കോയിക്കൽ അത്തം നാൾ അംബിക തമ്പുരാട്ടി ചടങ്ങിൽ പങ്കെടുത്തു

Facebook Comments Box