Thu. May 2nd, 2024

ബസ് ചാർജ് വർദ്ധനവ്‌: സ്ഥിരം യാത്രക്കാരുടെ പോക്കറ്റ് കാലിയാകും ; പാസഞ്ചേഴ്സ് അസോസിയേഷൻ

By admin Apr 20, 2022 #news
Keralanewz.com

പാലാ: നിർദ്ദിഷ്ം ബസ് ചാർജ് വർദ്ധനവ് സ്ഥിരം യാത്രക്കാർക്ക് വലിയ ബാദ്ധ്യതയാണ് വരുത്തി വയ്ക്കൂ ന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിർവാഹക സമിതി ചൂണ്ടിക്കാട്ടി.രാജ്യത്തെ ഏറ്റവും ഉയർന്ന ബസ് യാത്രാ നിരക്കാണ് സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്നത്. യാത്രക്കാരുടെ ഭാഗം കേൾക്കാതെ സർക്കാരും ബസ് ഉടമകളും തമ്മിലുള്ള ദ്വികക്ഷി കരാർ പ്രകാരം കാലാകാലങ്ങളിൽ നടപ്പാക്കുന്ന നിരക്ക് വർദ്ധനവിൻ്റെ ഭാരം വഹിക്കേണ്ടി വരുന്നത് സാധാരണക്കാരായ യാത്രക്കാരാണ് .മിനിമം നിരക്കിൽ യാത്ര ചെയ്യാവുന്ന ദൂരം 5 കി.മീ. ൽ നിന്നും 2.5 കി.മീറ്ററാക്കി ചുരുക്കിയാണ് വൻ വർദ്ധനവ് അടിച്ചേൽപ്പിക്കുന്നത്

രണ്ട് പേർ ഒരേ ദിശയിൽ യാത്ര ചെയ്യുന്നുവെങ്കിൽ ടൂ വീലറും 5 പേർക്ക് കാറും ബസ് നിരക്കിനേക്കാൾ വളരെ ലാഭകരമായി തീരുകയാണ്. ഇതു മൂലം സ്വകാര്യ വാഹനങ്ങൾ നിരത്തുകളിൽ നിറയുകയും ഗതാഗതക്കുരുക്കും അപകടവും വരുത്തി വയ്ക്കുകയുമാണ് ഉണ്ടാവുക.നേരത്തെ കോവി ഡിൻ്റെ പേരു പറഞ്ഞും ഇപ്പോൾ ഇന്ധന വില വർദ്ധനവിൻ്റെ പേരിലുമാണ് യാത്രക്കൂലി വർദ്ധനവിന് വഴി കണ്ടെത്തിയിരിക്കുന്നതെന്ന് പാസഞ്ചേഴ് അസോസിയേഷൻ ആരോപിച്ചു

ദിവസം വേതനം 400 രൂപയിൽ താഴെ വാങ്ങി നഗരങ്ങളിലെ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കായ സ്ഥിരം യാത്രക്കാരെയാണ് നിരക്കു വർദ്ധന ഏറ്റവും കൂടുതൽ ബാധിക്കുക. ഒരു സെക്കണ്ട് ഹാൻഡ് ടൂ വീലർ പോലും വാങ്ങുവാൻ ശേഷിയില്ലാത്തവരെ സർക്കാർ പരിഗണിക്കാതെയാണ് നിരക്കു വർദ്ധനവ് നടപ്പാക്കായിരിക്കുന്നത്. പരമാവധി വേഗം 60 കി.മീ ആയി നിജപ്പെടുത്തിയിട്ടും ഫാസ്റ്റ് ,സൂപ്പർഫാസ്റ്റ് എന്ന പേരിൽ യാത്രക്കാരിൽ നിന്നും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇത് ഇപ്പോൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത് ദ്വീർഘദൂര യാത്രക്കാർക്കും വലിയ നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നത്‌. യോഗത്തിൽ ചെയർമാൻ ജയ്സൺ മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു

Facebook Comments Box

By admin

Related Post