Kerala News

വയോധികനെ വെട്ടിപ്പരിക്കേല്‍പിച്ച ഗുണ്ട അറസ്റ്റില്‍

Keralanewz.com

കോട്ടയം: കുടമാളൂര്‍ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഗരുഡന്‍ തൂക്കത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് വയോധികനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ട സംഘാംഗവുമായ അയ്മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്ബില്‍ ലോജി ജെയിംസിനെയാണ് (27) വെസ്റ്റ് എസ്.എച്ച്‌.ഒ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം. കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഗരുഡന്‍ തൂക്കത്തിനിടെ പ്രദേശവാസിയായ ഗിരീഷും ലിയോയുടെ ഗുണ്ടസംഘാംഗങ്ങളായ സുഹൃത്തുക്കളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതേച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനുശേഷവും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന്, ഗിരീഷിനെ തപ്പിയിറങ്ങിയ ഗുണ്ടസംഘം ഇയാളുടെ അച്ഛനെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഗുണ്ട സംഘാംഗങ്ങളായ പ്രതികള്‍ സ്ഥലംവിടുകയായിരുന്നു. വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു

Facebook Comments Box