Movies

ഒന്നിനൊന്നു മികച്ചു നില്‍കുന്ന പ്രകടനം ;ട്വിസ്റ്റുകള്‍ കൊണ്ട് കഥപറഞ്ഞ് ജനഗണമന;റിവ്യൂ

Keralanewz.com

പൃഥ്വിരാജ് നായകനായ ചിത്രം ‘ജന ഗണ മന’ ഇന്ന് തിയറ്ററുകളില്‍ എത്തി.ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയില്‍ സൂരജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.തിരക്കഥയുടെ മികവും പൃഥ്വിരാജിന്റെയും സുരാജിന്റെയും പ്രകടനങ്ങളും ഈ ത്രില്ലര്‍ ചിത്രത്തെ മികവുറ്റതാക്കുന്നു.അരവിന്ദ് സ്വാമിനാഥന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. സജന്‍ കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലെത്തുന്നത്.

ക്യാമ്ബസിന്റെ പശ്ചാത്തലമാണ് ചിത്രത്തിന്റെ ആദ്യഭാഗം. ബാംഗ്ലൂരിലെ ഒരു പ്രമുഖ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായിരുന്ന സഭ വളരെ മൃഗീയമായ രീതിയില്‍ കൊല്ലപ്പെടുന്നു. ആ കേസ് അന്വേഷണത്തിന് എത്തുന്നത് സജന്‍ കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെയും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമാണ് ജന ഗണ മനയുടെ കഥ മുന്നോട്ട് പോവുന്നത്.രണ്ടാം പകുതിയിലെ കോടതി സീനും മികച്ചു നില്‍ക്കുന്നു.

പ്രേക്ഷകര്‍ക്ക് പ്രവചിക്കാനാവാത്ത രീതിയില്‍ മുന്നോട്ടു പോവുന്ന കഥ പ്രേക്ഷകരിലും ഉദ്വേഗം ജനിപ്പിക്കുന്നുണ്ട്. കാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങളെ ചിത്രം ചര്‍ച്ചചെയ്യുന്നു. ഒരു പൗരന്‍ നീതിന്യായ വ്യവസ്ഥയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന പല ചോദ്യങ്ങളും ജന ഗണ മനയില്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു. പൃഥ്വിരാജിനും സുരാജ് വെഞ്ഞാറമൂടിനും തുല്യ പ്രാധാന്യം നല്‍കികൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്.വ്യവസ്ഥിതികളാല്‍ രൂപപ്പെട്ട രണ്ടു മനുഷ്യരുടെ ജീവിതമാണ് ചിത്രം കാണിക്കുന്നത് .

വിന്‍സി അലോഷ്യസും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. മംമ്ത, ശാരി, ഷമ്മി തിലകന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. വേറിട്ട രീതിയിലുള്ള നരേഷനിലൂടെയാണ് ഡിജോ ജോസ് ആന്റണി ജന ഗണ മനയുടെ കഥ പറഞ്ഞുപോവുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനുമാണ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

Facebook Comments Box