Kerala NewsMovies

നടി മൈഥിലി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായി

Keralanewz.com

പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി മൈഥിലിയുടെ വിവാഹം ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്നു.

ആര്‍ക്കിടെക്റ്റ് സമ്ബത്താണ് വരന്‍.

പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. മമ്മൂട്ടി നായകനായ രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യ’ത്തിലൂടെയാണ് മൈഥിലി വെള്ളിത്തിരയിലെത്തിയത്. ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ ‘മാറ്റിനി’ തുടങ്ങി നിരവധി സിനിമകളില്‍ പിന്നീടു നായികയായി. ‘ലോഹം’ എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചു.

കഴിഞ്ഞ കുറച്ചു കാലമായി സിനിമാരംഗത്ത് നിന്ന് അകന്നു കഴിയുകയായിരുന്നു മൈഥിലി. കൊച്ചി കേന്ദ്രീകരിച്ച്‌ ചില ബിസിനസുകള്‍ നടത്തിയ മൈഥിലി രഞ്ജിത്തിന്‍്റെ സംവിധാന സഹായിയായും പ്രവര്‍ത്തിച്ചു.
ഇന്ന് വൈകിട്ട് കൊച്ചിയില്‍ വച്ച്‌ സിനിമാ സുഹൃത്തുക്കള്‍ക്കായി വിരുന്നൊരുക്കിയിട്ടുണ്ട്

Facebook Comments Box