Kerala News

ആരാധനാലയത്തില്‍ വച്ച്‌ വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ചു, നാലുപേര്‍ അറസ്റ്റില്‍

Keralanewz.com

ആറ്റിങ്ങല്‍: വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച്‌ ഒന്നിച്ച്‌ താമസിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി.

തോട്ടയ്ക്കാട് ചാത്തമ്ബറ വാവറ വീട്ടില്‍ ബേബി എന്നു വിളിക്കുന്ന രഞ്ജിത്ത് (56), ഇയാള്‍ക്ക് കൂട്ടുനിന്ന ചാത്തമ്ബാറ കുന്നുവാരം വലിയവിള പുത്തന്‍ വീട്ടില്‍ ശശിധരന്‍ (56), കടയ്ക്കല്‍ കുറ്റിക്കാട് വാചീക്കോണം ചിന്നു ഭവനില്‍ വിക്രമന്‍ (64) തോട്ടയ്ക്കാട് പാണന്‍ വിള പുത്തന്‍ വീട്ടില്‍ മോഹനന്‍ പിള്ള (65) എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ സ്വാധീനിച്ച്‌ രഞ്ജിത് ആറ്റിങ്ങലിലെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം കഴിച്ചതായി വരുത്തി വാടക വീടെടുത്ത് ഒന്നിച്ച്‌ താമസിക്കുകയായിരുന്നു. വിവാഹത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തത് ഈ കൂട്ടാളികളാണ്. ഇതിനിടെ മറ്റുള്ളവരും പീഡനശ്രമം തുടങ്ങിയതോടെ യുവതി പൊലീസില്‍ പരാതിപ്പെട്ടു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

Facebook Comments Box