Sat. May 4th, 2024

നൃത്തവും മോഡലിംഗും അപമാനം; പാകിസ്ഥാനില്‍ 21കാരിയെ സഹോദരന്‍ വെടിവച്ചു കൊന്നു

By admin May 8, 2022 #news
Keralanewz.com

ലാഹോര്‍: ദുരഭിമാന കൊലപാതകങ്ങളുടെ പേരില്‍ തുടര്‍ച്ചയായി വാര്‍ത്തകളില്‍ ഇടം നേടിയ പാകിസ്ഥാനില്‍ 21കാരിയെ സഹോദരന്‍ വെടിവച്ച് കൊന്നു. പഞ്ചാബ് പ്രവശ്യയിലാണ് സംഭവം. നൃത്തവും മോഡലിംഗും കരിയറാക്കിയ സിദ്ര എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സഹോദരനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും ഇയാള്‍ കുറ്റസമ്മറ്റം നടത്തിയതായും പോലീസ് വ്യക്തമാക്കി.
ലാഹോറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള റെനല ഖുര്‍ദ് ഒകാര സ്വദേശിനിയായ സിദ്ര കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാന്‍ ഫൈസലാബാദില്‍ നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തര്‍ക്കമുണ്ടായി.

നൃത്തവും മോഡലിംഗും കരിയറാക്കിയത് കുടുംബത്തിന് അപമാനമുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കുടുംബം സിദ്രയുമായി തര്‍ക്കിച്ചത്. സംസാരം വഴക്കിലേക്ക് മാറിയതോടെ മാതാപിതാക്കളും സഹോദരന്‍ ഹംസയും ചേര്‍ന്ന് സിദ്രയെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പാറഞ്ഞു.
മര്‍ദനത്തിനിടെ ഹംസ സിദ്രയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹംസയുടെ സുഹൃത്തും ബന്ധുവുമായ ഒരാള്‍ സിദ്രയുടെ നൃത്തപരിപാടിയുടെ ദൃശ്യങ്ങള്‍ കാണിച്ചതാണ് ഹംസയെ പ്രകോപിപ്പിച്ചത്. ഈ വീഡിയോയുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ വഴക്ക് ആരംഭിച്ചതെന്ന് പോലീസ് ഓഫീസര്‍ ഫ്രാസ് ഹമീദ് വ്യക്തമാക്കി


പ്രാദേശിക വസ്ത്ര ബ്രാന്‍ഡിനായി മോഡലിംഗ് ചെയ്യുകയും ഫൈസലാബാദിലെ തിയേറ്ററില്‍ നൃത്ത പരിപാടിയില്‍ പങ്കെടുത്തതുമാണ് സിദ്രയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുടുംബത്തിന് ചേര്‍ന്ന ജോലിയല്ലെന്ന് പറഞ്ഞ് സിദ്രയുമായി മാതാപിതാക്കള്‍ പതിവായി വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. പാകിസ്ഥാനില്‍ ദുരഭിമാനക്കൊലകള്‍ രൂക്ഷമാണ്. വടക്കും പടിഞ്ഞാന്‍ പ്രദേശങ്ങളിലെ ഗോത്രമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ദുരഭിമാനക്കൊലപാതകങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്

Facebook Comments Box

By admin

Related Post