വിജയ് ബാബുവിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചു

Spread the love
       
 
  
    

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചില്ല. കേസിൽ വാദം തിങ്കളാഴ്ച തുടരും. ജാമ്യ ഹർജി നിലനിർത്തിയാൽ ഈ മാസം മുപ്പതിന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചു. എന്നാൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസ് രജിസ്റ്റർ ചെയ്തു എന്നറിഞ്ഞതിനു ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉന്നയിച്ചു. ഇപ്പോൾ എവിടെയാണെന്ന കാര്യം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല. നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി, പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തി എന്നീ കാര്യങ്ങൾ പ്രോസിക്യൂഷനും ഉന്നയിച്ചു. ജാമ്യം അനുവദിച്ചാൽ തിങ്കളാഴ്ച തിരികെ എത്താമെന്നാണ് വിജയ് ബാബു അറിയിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പ്രപതികരണം ലഭ്യമല്ല

Facebook Comments Box

Spread the love