Kerala News

വീട്ടിലേക്ക് മടങ്ങവെ യുവതിയെ കടയില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു; കോട്ടയം പുതുപ്പള്ളിയില്‍ 59-കാരന്‍ അറസ്റ്റില്‍

Keralanewz.com

കോട്ടയം: അച്ഛന് ഉച്ചഭക്ഷണം നല്‍കിയശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ കടയിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

പുതുപ്പള്ളി ഇരവിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ ഭാസ്‌കരനെയാണ്(59) അറസ്റ്റിലായത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ചയായിരുന്നു സംഭവം. അച്ഛന് ഉച്ചഭക്ഷണം നല്‍കിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയോരത്ത് പച്ചക്കറി വില്‍പ്പന നടത്തുന്ന പ്രതി പരിചയം നടിച്ച്‌ പെണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റി. തുടര്‍ന്ന് യുവതിയുടെ കൈവശമിരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പീഡിപ്പിക്കുകയായിരുന്നു.

മാനസികമായി തകര്‍ന്ന യുവതി മണിക്കൂറുകള്‍ക്കുശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഇയാള്‍ക്കെതിരേ നേരത്തെയും സമാനരീതിയില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്ത്, എസ്‌ഐ. എം.എച്ച്‌ അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്

Facebook Comments Box