Mon. May 20th, 2024

ചേർപ്പുങ്കൽ പാലം ചെറുവാഹനങ്ങൾക്ക് തുറന്നുകൊടുത്ത് എൽ. ഡി.എഫ്

By admin Aug 11, 2022 #news
Keralanewz.com

ചേർപ്പുങ്കൽ: സമാന്തരപാലം നിർമ്മാണത്തിനായി അടച്ചിട്ട ചേർപ്പുങ്കൽ പാലം നാളേറെ കഴിഞ്ഞിട്ടും തുറക്കാത്തതിൽ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടി കാണിച്ച് ജനപ്രതിനിധികളെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് ബോബി മാത്യു, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ടിങ്കിൾ രാജ് എന്നിവരുടെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് പാലം തുറന്നുകൊടുത്തു

സമാന്തരപാലം നിർമ്മാണത്തെ തുടർന്ന് സംരക്ഷണഭിത്തിയുടെ മണ്ണ് നീക്കം ചെയ്തതിനെ തുടർന്നാണ് പാലം അടച്ചത് ഉടൻ തുറക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകിയെങ്കിലും മാസങ്ങളായി പാലം അടഞ്ഞുകിടക്കുകയും സമാന്തരപാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുകയുമായിരുന്നു.
അധികൃതരുമാ യി ചർച്ച ചെയ്ത ശേഷമാണ് പാലം ചെറുവാഹനങ്ങൾക്കായി തുറന്നു നൽകിയതെന്ന് ഇരു പഞ്ചായത്ത് പ്രസിഡണ്ടുമാരും എൽ.ഡി.എഫ് നേതാക്കളും അറിയിച്ചു.ഇതേ തുടർന്ന് ഇന്ന് പാലം തുറക്കുകയും കാർ ,ഓട്ടോറിക്ഷ, ജീപ്പുകൾ എന്നിവ കടന്നു പോവുകയും ചെയ്തു.
സമാന്തരപാലം നിർമ്മാണത്തിന് എല്ലാ അനുമതികളും ലഭ്യമാക്കിയിട്ടും നിർമ്മാണം പരമാവധി നീട്ടികൊണ്ടു പോയി രാഷ്ട്രീയ മുതലെടുപ്പിന് ചിലർ ശ്രമിക്കുന്നതായി നേതാക്കൾ ആരോപിച്ച

നിർമ്മാണo വേഗത്തിലാക്കുവാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് അവർ പറഞ്ഞു.പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായും വിഷയം സംസാരിച്ചു. ജനപ്രതിനിധികൾ വാചക കസർത്ത് മാത്രമാണ് നടത്തിവന്നിരുന്നത്..എൽ.ഡി.എഫ് ഇടപെടലും ഉണ്ടാകുമെന്നും അവർ പറഞ്ഞു.ജനങ്ങളെ ബന്തികളാക്കുവാൻ അനുവദിക്കുകയില്ല.
കെ.എസ്.ജയൻ, ജോസ് തടത്തിൽ പി.രാധാകൃഷ്ണകുറുപ്പ് ,ഇ എം.ബാബു, മിനി ജെറോം, സ്റ്റാൻലി ഇല്ലിമൂട്ടിൽ, ഗോപി ,ബെന്നിച്ചൻ കാരാമയിൽ എന്നിവരും നാട്ടുകാരും ചേർന്നാണ് പാലം തുറന്നത്

Facebook Comments Box

By admin

Related Post