AccidentKerala News

മക്കളെ തിരിച്ചറിഞ്ഞു, മരുന്നുകളോട് പ്രതികരിക്കുന്നു; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി, വെന്റിലേറ്ററില്‍ തുടരും

Keralanewz.com

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെങ്കിലും കുറച്ചുദിവസം കൂടി വെന്റിലേറ്ററില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

തലയുടെയും നട്ടെല്ലിന്റെയും പരുക്കിന്റെ ചികിത്സയില്‍ ആശാവഹമായ പുരോഗതി ഉണ്ടെന്നും ഇന്ന് രാവിലെ പത്ത് മണിക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

തലച്ചോറിന്റെ ആരോഗ്യവും ബോധാവസ്ഥയും അളക്കുന്നതിന്റെ ഭാഗമായി സെഡേഷന്‍ അളവ് കുറച്ചപ്പോള്‍ രാവിലെ ഏഴു മണിയോടെ കൂടി ഉമ തോമസ് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഡോക്ടറുടെ നിര്‍ദേശാനുസരണം കൈകളും കാലുകളും ചലിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിനകത്ത് മക്കളെ തിരിച്ചറിയുകയും പ്രതികരിക്കുയും ചെയ്തു.

ഇത് തലച്ചോറിന്റെയും നട്ടെല്ലിന്റെയും പരുക്കിന്റെ ചികിത്സയിലെ വളരെ ആശാവഹമായ പുരോഗതിയാണ്. എന്നാലും ശ്വാസകോശത്തിന്റെ അവസ്ഥ സാരമായി തന്നെ തുടരുകയാണ്. ഇന്നലെ അപേക്ഷിച്ച്‌ ഇന്ന് ശ്വാസകോശത്തിന്റെ അവസ്ഥയ്ക്ക് നേരിയ പുരോഗതിയുണ്ട. രോഗി മരുന്നുകളോയും ചികിത്സയോടും പ്രതികരിക്കുന്നുണ്ടെങ്കിലും കുറച്ചു ദിവസം കൂടി ഉമ തോമസ് വെന്റിലേറ്ററില്‍ തുടരേണ്ട ആവശ്യകതയുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Facebook Comments Box