മോദിക്കും രാഷ്ട്രപതിക്കും ക്രൈസ്തവ നേതാക്കളുടെ കത്ത്: ‘ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയണം’
ന്യൂഡല്‍ഹി: ക്രൈസ്തവർക്കും ക്രിസ്മസ് ദിനത്തിലെ പ്രാർഥനകള്‍ക്കും ആഘോഷങ്ങള്‍ക്കും നേരെ രാജ്യത്ത് വർധിച്ച അതിക്രമങ്ങള്‍ തടയാൻ അടിയന്തര നടപടി സീകരിക്കമെന്നാവശ്യപ്പെട്ട് 400ഓളം ക്രിസ്ത്യൻ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും 30 ചർച്ച് ഗ്രൂപ്പുകളും രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്ത് നല്‍കി.
ഈ ക്രിസ്മസ് കാലത്ത് മാത്രം ക്രിസ്ത്യാനികള്‍ക്കുനേരെ 14 അക്രമ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. 2024ല്‍ 720ലധികം അക്രമ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തു. മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമ സംഭവങ്ങളില്‍ വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ സർക്കാർ തയാറാവണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Facebook Comments Box