Fri. Mar 29th, 2024

സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെ യുവാക്കൾ രംഗത്തുവരണം ; ജോസ് കെ. മാണി

By admin Jul 21, 2021 #news
Keralanewz.com

കോട്ടയം : നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും സ്ത്രീധനമെന്ന ദുരാചാരം മൂലം നമ്മുടെ നാട്ടിൽ പെൺകുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും. ഇതുമൂലം പെൺകുട്ടികളും രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുന്നുവെന്നും. സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെ യുവാക്കൾ രംഗത്തിറങ്ങണമെന്നും കേരളാ കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. കേരളാ യൂത്ത്‌ ഫ്രണ്ട് (എം) പ്രധിനിധി സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക അധ്യക്ഷതവഹിച്ചു. ഇനിയൊരു ജീവൻ പോലും സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞുപോകാൻ ഇടയാകാത്തവിധം യുവജനങ്ങൾ ഈ വിഷയത്തിൽ ഇടപെടണം. നിയമങ്ങൾക്കപ്പുറം സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന ദുരാചാരം ഇന്നും തുടരുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളാ യൂത്ത്‌ ഫ്രണ്ട് (എം) ന്റെ ചുമതല ഉള്ള പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, വിപിൻ എടൂർ, ജോസഫ് സൈമൺ, രാജേഷ് വാളിപ്ലാക്കൻ, അഡ്വ. റോണി മാത്യു, ഷാജി പുളിമൂടൻ, ഷെയിൻ കുമരകം, ഷെയ്ഖ് അബ്ദുള്ള, സാബു കുന്നേൻ, സിറിയക് ചാഴികാടൻ, ആൽബിൻ പേണ്ടാ നം ദീപക് മാമ്മൻ മത്തായി, , അഖിൽ ഉള്ളംപള്ളിൽ, ജെസ്‌മോൻ ചാക്കുണ്ണി, സന്തോഷ്‌ കമ്പകത്തുങ്കൽ, പിള്ളെ ജയപ്രകാശ് ജോസി പി.തോമസ് കെജെഎം അഖിൽ ബാബു, ലിജിൻ ഇരുപ്പക്കാട്ട്, ഷിനോജ് ചാക്കോ, ഡാവിഷ് ഈപ്പൻ, അരുൺ തോമസ്, ബിജോ ജോസ്, ഷിബു തോമസ്, സന്തോഷ്‌ അറക്കൻ, ബിജു ഇളംതുരുത്തി, എഡ്‌വിൻ തോമസ്, ബഷീർ കൂർമ്മത്ത്‌, സതീഷ് എറമനങ്ങാട്ട്, നിഷാദ് തൊട്ടിയൻ, ജിത്തു ജോർജ്, ഷിജോ തടത്തിൽ, അഡ്വ.മധു നമ്പൂതിരി, ബിനോയ്‌ ആനവിലാസം, അഭിലാഷ് മാത്യു, അയ്യപ്പൻ പിള്ള മാമ്മച്ചൻ വട്ടശ്ശേരിൽ മാത്യു നൈനാൻ ഷിബു ലൂക്കോസ് രാജേഷ് ഐപ്പ് വിഴിക്കത്തോട് ജയകുമാർ, അഡ്വ ജോബിൻ ജോളി ജെയിംസ് പെരുമാമംകുന്നേൽ, മനോജ്‌ മറ്റമുണ്ടയിൽ, ബിജു പാതിരമല, എൽബി കുഞ്ചറക്കാട്ടിൽ, ജിമ്മിച്ചൻ ഈറ്റത്തോട്ടിൽ , കുളത്തുപ്പുഴ ഷാജഹാൻ തോമസ് പീലിപ്പോസ് മാത്യു ക്രിസ്റ്റ്യൻമാത്യു ജോജി പി.തോമസ് മനു മുത്തോലി അജേഷ് കുമാർ ഫിറോസ് കോഴിക്കോട് അരുൺ വെണ്ടന്നൂർ അഡ്വ. സന്തോഷ് മാത്യു സണ്ണി സ്റ്റോറിൽ സജി മംഗലത്ത് എന്നിവർ പ്രസംഗിച്ചു. കേരളാ യൂത്ത് ഫ്രണ്ട് (എം) ഭരണഘടന ഭേദഗതി ചെയ്തു പ്രായപരിധി 42 വയസായി നിച്ഛയിച്ചു. വാർഡ് തലം മുതൽ സംസ്ഥാന തലം വരെയുള്ള പുനസംഘടനയ്ക്കും തീരുമാനമായി. 22 വ്യാഴം മുതൽ ഓഗസ്റ്റ് 12 ജില്ലാ പുനഃസംഘടനയ്ക്ക് തീയതി നിശ്ചയിച്ചു

Facebook Comments Box

By admin

Related Post