പീഡനത്തിന് ഇരയായ പതിനേഴുകാരി വീട്ടില്‍ പ്രസവിച്ചു; കുട്ടി മുറിയില്‍ പ്രസവിച്ചത് വീട്ടുകാരറിയാതെ; പ്രസവരീതി മനസ്സിലാക്കിയത് യൂട്യൂബില്‍ നിന്ന്; അയല്‍വാസി അറസ്റ്റില്‍
മലപ്പുറം: പീഡനത്തിന് ഇരയായ പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനിയായ +2 വിദ്യാർത്ഥിനിയായ പതിനേഴ്കാരിയാണ് വീട്ടുകാരറിയാതെ മുറിക്കുള്ളില്‍ പ്രസവിച്ചത്. കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നതും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പരസഹായമില്ലാതെ പ്രസവിച്ച കുട്ടി യൂട്യൂബ് നോക്കിയാണ് രീതികള്‍ മനസ്സിലാക്കിയത്. ഈ മാസം ഇരുപതിന് പ്രസവിച്ച പെണ്‍കുട്ടിയെ മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Facebook Comments Box