Kerala News

മുല്ലപ്പെരിയാര്‍ പൊട്ടാന്‍ പോകുമ്പോഴാണോ പുകവലി! റിമ കല്ലിങ്കലിന്റെ ഫോട്ടോ ഷൂട്ടിന് രൂക്ഷവിമര്‍ശനം

Keralanewz.com

നടി റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം. ‘ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍’ എന്ന ടാഗ്‌ലൈനില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കു നേരേയാണ് വിമര്‍ശനങ്ങളും വ്യക്തിഹത്യ നിറഞ്ഞ കമന്റുകളും നിറയുന്നത്. പുകവലിക്കുന്ന ചിത്രങ്ങള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ വഴിതെറ്റിക്കുമെന്നാണ് കൂടുതല്‍ കമന്റുകള്‍

പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പ്രചോദനമാകുമെന്നും പലരും ചൂണ്ടി കാട്ടുന്നു. സമൂഹം ഇപ്പോള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളായ മുല്ലപ്പെരിയാര്‍ വിഷയത്തിലോ കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അമ്മയുടെ വിഷയത്തിലോ റിമ അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് ചിലര്‍ പറയുന്നത്.

ഇക്കാര്യങ്ങളില്‍ പിന്തുണ അറിയിക്കുകയോ അതുമല്ലെങ്കില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി എന്തെങ്കിലും സഹായം ചെയ്യുകയോ അല്ലാതെ ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തുഗുണം എന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം റിമയെ അനുകൂലിച്ചെത്തുന്നവരും ഉണ്ട്. സിനിമയിലെ പുരുഷതാരങ്ങള്‍ പുക വലിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ ചെയ്യുമ്പോള്‍ അതെങ്ങനെ മോശമാകുന്നുവെന്നും ഇവര്‍ ചോദിക്കുന്നു. ഈ കമന്റുകള്‍ക്കൊന്നും താരം മറുപടി നല്‍കിയിട്ടില്ല

Facebook Comments Box