Kerala News

കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി നെയ്യാറ്റിൻകരയിൽ യുവാവ് അറസ്റ്റിൽ

Keralanewz.com

തിരുവനന്തപുരം : കഞ്ചാവും വീര്യംകൂടിയ നൈട്രോസെപാം ഗുളികകളുമായി യുവാവ് അറസ്റ്റിൽ. പ്രതിയുടെ പക്കൽ നിന്നും 1.405 കിലോ കഞ്ചാവും 25 നൈട്രാസെപാം ഗുളികകളും പിടിച്ചെടുത്തു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ മുക്കംപാലമൂട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നരുവാമൂട് ഒലിപ്പുനട ചാട്ടുമുക്ക് അനു ഭവനിൽ അനിൽ മകൻ അനുവാണ് അറസ്റ്റിലായത്.

എക്സൈസ് സംഘത്തെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ പ്രിവൻ്റീവ് ഓഫീസർമാരായ പത്മകുമാർ, ഷാജു സിവിൽ എക്‌സൈസ് ഓഫീസർമാരായ നൂജു, ടോണി, ഹർഷകുമാർ, അനീഷ്കുമാർ, അരുൺ, അഖിൽ, അനീഷ്, ലാൽകൃഷ്ണ ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Facebook Comments Box