Thu. Apr 25th, 2024

പി എസ് സി മുഖ്യ പരീക്ഷാ തീയതികളില്‍ മാറ്റം; പുതുക്കിയ തീയതികള്‍

By admin Oct 27, 2021 #news
Keralanewz.com

തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം. 07-09-2021 ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയത്. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പുതുക്കിയ തീയതിയും പി എസ് സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അസിസ്റ്റന്റ് സെയില്‍സ് മാന്‍ (സപ്ലൈ കോ), ഫീല്‍ഡ് വര്‍ക്കര്‍  (ഹെല്‍ത്ത് സര്‍വ്വീസ്), ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ (വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ്) വി ഇ ഒ (എസ് ആര്‍ ഫോര്‍ എസ് സി / എസ് ടി) റൂറല്‍ ഡെവലപ്‌മെന്റ്, ബൈന്‍ഡര്‍ (ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, കെപിഎസ്‌സി, ക്ലര്‍ക്ക് ടൈപ്പിസ്റ്റ്  (വി) ആന്റ് വേരിയസ് അതര്‍ ടൈപ്പിസ്റ്റ് പോസ്റ്റ്‌സ് എന്നീ പരീക്ഷകളുടെ തീയതിയിലാണ് മാറ്റം വരുത്തിയിട്ടുളളത്. 

ഡിസംബര്‍ മാസത്തിലാണ് ഈ പരീക്ഷകളെല്ലാം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സെയില്‍സ് മാന്‍ പരീക്ഷ ഡിസംബര്‍ 12 ന് ആരംഭിക്കും. പുതിയ പരീക്ഷാ തീയതികള്‍ പി എസ് സി ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

https://www.facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION/
Facebook Comments Box

By admin

Related Post