നെന്മാറ ഇരട്ട കൊലപാതകം,ചെന്താമര പിടിയില്‍: പൊലീസ് ബുദ്ധി ഫലിച്ചു; കെണിയിലേക്ക് നടന്ന് കയറി പ്രതി; വന്‍ പ്രതിഷേധം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പൊലീസ് പിടിയില്‍. പോത്തുണ്ടിയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്.
പ്രദേശത്ത് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. പിടിയിലായ പ്രതിയെ വിഷം കഴിച്ചിട്ടുണ്ടെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തുണ്ടി മലയിലെ ഒളിവ് സങ്കേതത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ് പൊലീസിന്റെ വലയില്‍ അകപ്പെട്ടതെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
Facebook Comments Box