കുടിയേറ്റ നടപടി : യുഎസ് തിരിച്ചയയ്ക്കുന്ന ഇന്ത്യക്കാരെ സ്വീകരിക്കുന്നതില്‍ ഇന്ത്യ ശരിയായ നടപടിയെടുക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി : ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കുടിയേറ്റ വിഷയം ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ നേതാവ് ഡോണള്‍ഡ് ട്രംപ്.
നിയമവിരുദ്ധമായി യുഎസിലേക്ക് വന്ന ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി മോദി ‘വേണ്ടത് ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിനു പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം എത്തിയത്.
ഇരു നേതാക്കളും കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്ന വാര്‍ത്തകള്‍ വരുന്നതിനു പിന്നാലെയാണ് കുടിയേറ്റം സംബന്ധിച്ച വിഷയത്തില്‍ ട്രംപിന്റെ പ്രതികരണം.
മാത്രമല്ല, ഇന്ത്യ വളരെ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുന്നുവെന്ന് നിരന്തരം ട്രംപ് കുറ്റപ്പെടുത്തുന്നുമുണ്ട്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ യുള്ള രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്ന് ആവര്‍ത്തിക്കുന്ന ട്രംപിന് ചൈനയെ നേരിടാനുള്ള അമേരിക്കയുടെ ശ്രമങ്ങളില്‍ ഇന്ത്യ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണ്.