ഒരേ ഉല്‍പ്പന്നം വീണ്ടും ഇറക്കാന്‍ ശ്രമിക്കുന്നു, കോണ്‍ഗ്രസിന്റെ കട അടച്ചുപൂട്ടലിന്റെ വക്കിൽ, നേതാക്കള്‍ക്ക് മത്സരിക്കാൻ ധൈര്യമില്ല, കോണ്‍ഗ്രസിന്റെ കുടുംബഭരണം കാരണം കഴിവുള്ളവര്‍ക്ക് ഉയരാനായില്ല: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഒരേ ഉല്‍പ്പന്നം വീണ്ടും ഇറക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ഒരേ ഉല്‍പ്പന്നം വീണ്ടും ഇറക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കട അടച്ചുപൂട്ടലിന്റെ വക്കിലാണ്” കോൺഗ്രസ് നേതാക്കൻമാർക്ക് മത്സരിക്കാൻ ഭയം
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയവേ ആണ് അദ്ദേഹം പ്രതിപക്ഷത്തെ വിമർശിച്ചത്. മറ്റ് പാർട്ടികളെ വളരാൻ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും പ്രതിപക്ഷത്തിൻ്റെ അവസ്ഥയ്ക്ക് ഉത്തരവാദി കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
സഭ ബഹിഷ്കരിക്കണമെന്ന പ്രതിപക്ഷ ആഗ്രഹം ജനം നിറവേറ്റും. അടുത്ത തെഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷം സന്ദർശക ഗ്യാലറിയിലാകും. ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും മോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷമെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. രാജ്യത്തിന് ഒരു നല്ല പ്രതിപക്ഷം വേണമെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. പല പ്രതിപക്ഷ നേതാക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടതായി. പലരും സീറ്റ് മാറാൻ ആലോചിക്കുന്നതായി കേട്ടു. ലോക്സഭയ്ക്ക് പകരം രാജ്യസഭയിലേക്ക് പോകാനാണ് പലരും ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ‘മൊഹബത്ത് കി ദുകാൻ’ മുദ്രാവാക്യത്തെയും മോദി പരിഹസിച്ചു. ഒരേ ഉല്‍പ്പന്നം വീണ്ടും വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാരണം കോണ്‍ഗ്രസിൻ്റെ ദുക്കാൻ അടച്ചുപൂട്ടുകയാണെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിന് ഉള്ളത് ‘റദ്ദാക്കല്‍’ സംസ്കാരം. രാജ്യത്തിൻ്റെ നേട്ടങ്ങള്‍ കോണ്‍ഗ്രസ് റദ്ദാക്കി.
പത്ത് വർഷം മുമ്ബ് കോണ്‍ഗ്രസ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്ബോള്‍ സമ്ബദ് വ്യവസ്ഥയില്‍ ഇന്ത്യ 11-ാം സ്ഥാനത്തായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. മൂന്നാം തവണ ബിജെപി അധികാരത്തിലെത്തുമ്ബോള്‍ ലോകത്തിലെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയായി രാജ്യം മാറുമെന്നും മോദി കൂട്ടിച്ചേർത്തു