Mon. Apr 29th, 2024

പ്രധാനമന്ത്രിയുടെ വിദേശയാത്രയില്‍ എങ്ങനെയാണ് അദാനി പങ്കെടുത്തത്?-രാഹുല്‍

By admin Feb 14, 2023 #Modi #Nehru #Rahul Gandhi
Keralanewz.com

”പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഞാന്‍ സൂചിപ്പിച്ചിരുന്നു. മോശമായി ഒന്നും പറഞ്ഞില്ല. പ്രധാനമന്ത്രി വിദേശ യാത്ര ചെയ്യുമ്ബോള്‍ അദാനി ഒപ്പം യാത്ര ചെയ്യുന്നത് എങ്ങനെ? അവിടെ അദാനി കരാറുകള്‍ ഒപ്പിടുന്നത് എങ്ങനെ? എന്റെ പ്രസംഗങ്ങള്‍ ഭൂരിഭാഗവും രേഖകളില്‍നിന്നു നീക്കം ചെയ്തു. അദാനിക്ക് വേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെ? പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനം. സത്യമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.

പ്രസംഗങ്ങളില്‍ പറഞ്ഞതിന് തെളിവ് വേണമെന്ന് പാര്‍ലമെന്റ് സെക്രട്ടി പറഞ്ഞു. എല്ലാം നല്‍കാമെന്ന് മറുപടി നല്‍കി. പ്രധാനമന്ത്രി എന്നെ വ്യക്തിപരമായി അപമാനിക്കുകയാണ്. എന്നാല്‍ താന്‍ അത് കാര്യമാക്കിയിട്ടില്ല, എന്തുകൊണ്ട് എന്റെ പേര് രാഹുല്‍ നെഹ്‌റു എന്നായില്ല പകരം രാഹുല്‍ ഗാന്ധി എന്നായി എന്ന് ചോദിച്ചു. ഇന്ത്യയില്‍ പിതാവിന്റെ കുടുംബ പേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എന്ന് അദ്ദേഹത്തിനറിയാത്തതല്ല. മോദിയുടെ കയ്യില്‍ എല്ലാ ഏജന്‍സികളുമുണ്ടാകും. എന്നാല്‍ അദ്ദേഹത്തെ ഭയക്കുന്നില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരും” രാഹുല്‍ 

Facebook Comments Box

By admin

Related Post