Tue. Apr 16th, 2024

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18-ാം വാർഡിൽപ്പെട്ട പരുന്തന്മല – കടവനാൽ കടവ് റോഡ് തകർന്ന അവസ്ഥയിൽ

By admin Feb 14, 2023 #news
Keralanewz.com

വിഴിക്കിത്തോട് : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18-ാം വാർഡിൽപ്പെട്ട പരുന്തന്മല – കടവനാൽ കടവ് റോഡ് തകർന്ന് താറുമാറായി കാൽ നടയാത്ര പോലും ദുഷ്കരമാണ്. പരുന്തന്മലയിൽ നിന്നും ചേനപ്പാടി ധർമ്മശാസ്താ ക്ഷേത്രം. കടവനാൽ കടവ്, മലമ്പുറം ഭാഗം തുടങ്ങി വിവിധ സ്ഥലങ്ങളിലെ നൂറ് കണക്കിന് ആൾക്കാർ ദൈനദിനം ഉപയോഗിക്കുന്ന വഴിയാണ് ഇത് :കഴിഞ്ഞ പ്രളയകാലത്ത് കടവനാൽ കടവ് ഭാഗത്ത് പ്രളയം മുണ്ടായപ്പോൾ ശാസ്താം കാവ് ഭാഗം കടവനാൽ കടവ് ഭാഗത്തെ ജനങ്ങൾക്ക് തുണയായതും പ്രസ്തുത റോഡാണ്

2008 ൽ ഗ്രാമ പഞ്ചായത്ത് 100 മീറ്റർ ദൂരം ടാർ ചെയ്തിരുന്നു എന്നാൽ ഇത് തകർന്ന് മെറ്റൽ ഇളകി കിടക്കുന്നതിനാൽ അപകട സാധ്യതയും ഏറെയാണ്. പ്രസ്തുത റോഡിന് ഫണ്ട് അനുവദിച്ചുവെന്ന് എം എൽ എ യും മറ്റ് ജനപ്രതിനിധികളും വർഷങ്ങളായി പറയുന്നുണ്ട് എങ്കിലും കഴിഞ്ഞ 15 വർഷങ്ങളായി ഒരു മെയിൻറ്റൻസ് പണി പോലും പ്രസ്തു റോഡിൽ നടന്നിട്ടില്ല എന്നതാണ് വസ്തുത, ഇനിയും ഈ റോഡിനോട് അധികാരികൾ അവഗണന തുടരുകയാണ് എങ്കിൽ ശക്തമായ സമര പരിപാടികൾ നടത്തുവാൻ പരുന്തന്മലയിൽ ചേർന്ന പൗരസമിതി യോഗം തിരുമാനിച്ചു

Facebook Comments Box

By admin

Related Post