Sat. Apr 27th, 2024

പുരുഷ ലൈംഗിക ഹോര്‍മോണ്‍ കുറഞ്ഞാല്‍ സംഭവിക്കുന്നതെന്ത്?

By admin Feb 18, 2023 #Sex
Keralanewz.com

പുരുഷ ലൈംഗിക ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്.ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് ഏകാഗ്രത കുറയുന്നതിനും ദേഷ്യം, വിഷാദം, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം. 

ഏഷ്യന്‍ ജേണല്‍ ഓഫ് ആന്‍ഡ്രോളജിയില്‍ 2014-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, അമിതവണ്ണം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതിന് ഒരു കാരണമാണെന്ന് പറയുന്നു. ഇന്‍സുലിന്‍ നിയന്ത്രണം മൂലവും ഹൈപ്പോതലാമിക്-പിറ്റിയൂട്ടറി-ടെസ്റ്റികുലാര്‍ ആക്‌സിസിന്റെ തകരാറുകള്‍ മൂലവും ഇത് സംഭവിക്കുന്നു. ഭക്ഷണക്രമം ക്രമീകരിക്കുകയും അമിതവണ്ണത്തെ നേരിടാന്‍ വ്യായാമ മുറകള്‍ പിന്തുടരുകയും ചെയ്യുന്നത് ഈ സാഹചര്യത്തെ മറികടക്കാന്‍ സഹായിക്കും. എന്നാല്‍ ഡോക്ടറിന്റെ നിര്‍ദേശപ്രകാരം മാത്രം ഡയറ്റുകള്‍ തിരഞ്ഞെടുക്കുക.

പ്രായം കൂടുന്നതിനനുസരിച്ച്‌ ടെസ്റ്റോസ്റ്റിറോണ്‍ അളവ് ക്രമേണ കുറയാന്‍ തുടങ്ങുന്നു. എന്നാല്‍ അതിന് മുമ്ബ് തന്നെ ടെസ്റ്റോസ്റ്റിറോണ്‍ അളവില്‍ കുറവുണ്ടായാല്‍ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമായചികിത്സ തേടേണ്ടതാണ്.

അതേസമയം, കോവിഡ് ബാധിച്ചവരില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നതായി ചില പഠനം സൂചിപ്പിച്ചിരുന്നു. ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നത് രോഗാവസ്ഥ ഗുരുതരമാക്കുമെന്നാണ് ഏജിങ് മെയില്‍ എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറഞ്ഞിരുന്നു. കോവിഡ് 19 മൂലം മരിച്ചവരില്‍ ജീവിച്ചിരിക്കുന്നവരിലുള്ളതിനേക്കാള്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറവാണെന്നും പഠനം സംഘം വ്യക്തമാക്കുന്നു. 232 പുരുഷന്‍മാര്‍ ഉള്‍പ്പടെ 438 കോവിഡ് സ്ഥിരീകരിച്ച രോഗികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.

Facebook Comments Box

By admin

Related Post