Kerala News

മല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിനിടെ പ്രവ‍ര്‍ത്തകര്‍ തമ്മില്‍ തല്ല്

Keralanewz.com

പത്തനംതിട്ട മല്ലപ്പള്ളി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ തമ്മിലടി. മുതിര്‍ന്ന നേതാവ് പിജെ കുര്യന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

സംഘടന വിഷയങ്ങളില്‍ ഒരു വിഭാഗം പി ജെ കുര്യനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതാണ് തര്‍ക്കത്തിന് തുടക്കം. പിന്നീട് രണ്ട് ചേരിയായി തിരിഞ്ഞ് സംഘര്‍ഷം ആകുകയായിരുന്നു. പ്രവര്‍ത്തകര്‍ പി ജെ കുര്യനെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു. ചില സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട അച്ചടക്ക നടപടികളും തമ്മിലടിക്ക് കാരണമായി. ജില്ലയൊട്ടാകെ പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നതിനിടയിലാണ് മല്ലപ്പള്ളിയിലെ ഏറ്റുമുട്ടല്‍. പി ജെ കുര്യന്റെ സ്വന്തം ബ്ലോക്ക്‌ കമ്മിറ്റിയാണ് മല്ലപ്പള്ളി

രണ്ട് ദിവസം മുന്‍പ് നടന്ന പത്തനംതിട്ട ഡിസിസി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന പരാതിയുമായി ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ സോജി പോലീസിനെ സമീപിച്ചിരുന്നു. പുനസംഘടന അടക്കമുള്ള വിവിധ വിഷയങ്ങളിലാണ് നേതാക്കള്‍ തമ്മിലുള്ള വാക്ക് പോരുണ്ടായത്. കഴിഞ്ഞ ദിവസം യോഗത്തില്‍ നിന്നും ഇറങ്ങി പോയ മുന്‍ ഡിസിസി പ്രസിഡന്റ്‌മാരുടെ നടപടി ശരി അല്ലെന്നു പി ജെ കുര്യന്‍ യോഗത്തില്‍ പറഞ്ഞതും തര്‍ക്കം രൂക്ഷമാക്കിയിരുന്നു. പ്രശനങ്ങള്‍ക്കെല്ലാം കാരണം കുര്യനും ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്ബിലും ആണെന്ന് മറു വിഭാഗത്തിന്റെ ആരോപണം.

Facebook Comments Box