Kerala News

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സനായി തുടരാന്‍ ചിന്ത ജെറോമിനെ അനുവദിക്കരുത്’;ചിന്തക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് .

Keralanewz.com

കാലാവധിയും ഗ്രേസ് പിരീഡും പിന്നിട്ടിട്ടും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് തുടരുന്ന ചിന്ത ജെറോമിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്. പദവിയില്‍ തുടരാന്‍ സര്‍ക്കാരിന്റെ മൗനാനുവാദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയത്. കാലാവധി കഴിഞ്ഞിട്ടും ചിന്തയെ പോസ്റ്റില്‍ തുടരാന്‍ അനുവദിക്കുകയാണ് എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോള്‍ കാലാവധി കഴിഞ്ഞിട്ടും ഗ്രേസ് പിന്നിട്ടിട്ടും പുതിയ നിയമനം നടത്താതെ സര്‍ക്കാര്‍ ചിന്തയെ സഹായിക്കുകയാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്. പുതിയ അധ്യക്ഷന്‍ വരുന്നത് വരെയോ അല്ലെങ്കില്‍ ഗ്രേസ് പിരീഡായ ആറുമാസം വരെയോ ചിന്തയ്ക്ക് തുടരാം. പുതിയ അധ്യക്ഷനെ നിയമിക്കുന്നത് സര്‍ക്കാര്‍ ആറുമാസം നീട്ടിക്കൊണ്ട് പോയാല്‍ ഓരോ മാസവും ഓരോ ലക്ഷം രൂപ ചിന്തയ്ക്ക് വേതനം കൈപ്പറ്റാം. ഇപ്പോള്‍ ചിന്തയെ തുടരാന്‍ അനുവദിക്കുന്നതിന് പിന്നിലും ഇതേ ഉദാര സമീപനം തന്നെയാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്.

Facebook Comments Box