Mon. May 13th, 2024

സിപിഎം സംസ്ഥാന സമിതി അംഗവുമായ ചിന്ത ജെറോമിനെതിരെ കോപ്പിയടി വിവാദവും.

By admin Jan 30, 2023 #Chintha Jerome
Keralanewz.com

സിപിഎം സംസ്ഥാന സമിതി അംഗവുമായ ചിന്ത ജെറോമിനെതിരെ കോപ്പിയടി വിവാദവും.

ഒരു വെബ്സൈറ്റിലെ ലേഖനം കോപ്പി ചെയ്തപ്പോള്‍ അവിടെയുണ്ടായിരുന്ന തെറ്റ് അതേപടി ഗവേഷണ പ്രബന്ധത്തിലും കടന്നുകൂടുകയായിരുന്നുവെന്നാണ് ആരോപണം.

ഇതുസംബന്ധിച്ച്‌ തെളിവുസഹിതം ചാന്‍സലര്‍ക്ക് ഇന്നുതന്നെ പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്സിറ്റി കാംപയിന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.

‘ ചിന്തയുടെ പ്രബന്ധത്തില്‍ കോപ്പിയടിച്ച ഭാഗങ്ങളുണ്ട്. ഇതില്‍ സര്‍വകലാശാല സൂക്ഷ്മനിരീക്ഷണം നടത്തി മേല്‍നടപടി സ്വീകരിക്കണമെന്നും, ഇല്ലെങ്കില്‍ അടുത്ത നടപടിയിലേക്ക് കടക്കുമെന്നും’ സേവ് യൂണിവേഴ്സിറ്റി കാംപയിന്‍ കമ്മിറ്റി സെക്രട്ടറി എം ഷാജര്‍ഖാന്‍ പറഞ്ഞു.

ഇംഗ്ലീഷ് ലേഖനത്തിലെ പരാമര്‍ശങ്ങളും പിഴവുകളും ചിന്തയുടെ പ്രബന്ധത്തിലും അതേപടി പകര്‍ത്തുകയായിരുന്നു. വൈലോപ്പിള്ളിയുടെ പേരെഴുതിയതിലെ അക്ഷരത്തെറ്റും വെബ്സൈറ്റിലെ ലേഖനത്തിലുമുണ്ട്.

ബോധി കോമണ്‍സ് ( www.bodhicommons.org) എന്ന വെബ്സൈറ്റില്‍ ബ്രഹ്‌മപ്രകാശ് എന്നയാളുടെ പേരില്‍ 2010-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഭാഗങ്ങളാണ് ഇതേപടി ചിന്ത സ്വന്തം പ്രബന്ധത്തിലേക്ക് കോപ്പി ചെയ്തിരിക്കുന്നതെന്നാണ് ആരോപണം. ഈ ലേഖനത്തിലും വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് തെറ്റായി നല്‍കിയിട്ടുണ്ട്. ‘വൈലോപ്പിള്ളി’ എന്നതിനുപകരം ചിന്ത എഴുതിയതുപോലെ ‘വൈലോപ്പള്ളി’ എന്ന തെറ്റും വെബ്സൈറ്റിലുണ്ട്. ഇതോടെയാണ് വെബ്സൈറ്റിലെ ലേഖനം അതേപടി കോപ്പി ചെയ്തതാണെന്ന ആരോപണം ഉയര്‍ന്നത്.

Facebook Comments Box

By admin

Related Post