Wed. May 1st, 2024

ലോക്സഭാ ഇലക്ഷന് മുന്നേ , എൽ ഡീ എഫ് മന്ത്രി സഭ പുനഃസംഘടിപ്പിച്ചേക്കും . ഘടകകക്ഷികളുടെ അടക്കം മന്ത്രിമാരെ മാറ്റണമെന്നാണ് നിർദ്ദേശം . എന്നാൽ മുഹമ്മദ് റിയാസ് , സജി ചെറിയാൻ എന്നിവർക്ക് മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടേക്കില്ല .

By admin Jan 30, 2023 #CPIM #LDF
Keralanewz.com

തിരുവനന്തപുരം : ലോകസഭാ ഇലക്ഷന് മുന്നോടിയായി മന്ത്രി സഭാ പുനഃ സംഘടന നടത്തണമെന്നു സിപിഎം സമിതിയിൽ നിർദ്ദേശമുണ്ടയാതായി പറയപ്പെടുന്നു . ഘടക കക്ഷികളുടെ അടക്കമുള്ള മന്ത്രി മാറി മാറ്റി , പുതിയ ആളുകളെ നിയമിക്കണമെന്നാണ് ആലോചന . സിപിഐക്കും ഈ നിർദേശത്തോട് താല്പര്യമാണ്. മുഖം മിനുക്കാൻ വകുപ്പുകളിൽ മാറ്റമോ അല്ലെങ്കിൽ പുതിയ മുഖങ്ങൾ കൊണ്ടുവരുകയോ ചെയ്യണമെന്നാണ് മുഖ്യമന്ത്രിക്കും ലഭിച്ചിരിക്കുന്ന ഉപദേശം . കെ കെ ശൈലജ അടക്കമുള്ള നേതാക്കളെ മന്ത്രി സഭയിൽ കൊണ്ടുവരുന്നത് ഗുണം ചെയുമെന്നാണ് പാർട്ടി കരുതുന്നത് . എന്നാൽ കേരളാ കോൺഗ്രസ് എം ഉം , മറ്റു ചെറു കക്ഷികളും ഈ നിർദേശത്തോട് എങ്ങനെ നിലപാട് എടുക്കുമെന്ന് വ്യക്തമല്ല . സിപിഎം കടും പിടുത്തം തുടർന്നാൽ മറ്റു കക്ഷികൾക്കും വേറെ മാർഗ്ഗമൊന്നും ഉണ്ടാവില്ല .

മന്ത്രി സഭയുടെ പ്രതിച്ഛായ മാറ്റി , ഇലക്ഷൻ നേരിട്ടാൽ നല്ല വിജയമുണ്ടാവുമെന്ന് സിപിഎം കരുതുന്നു . പരമാവധി , ജനപിന്തുണ ഉള്ള നേതാക്കളെ ലോക്സഭാ ഇലക്ഷനിൽ മത്സരിപ്പിക്കാൻ ആണ് സിപിഎം തയ്യാറെടുക്കുന്നത് .

Facebook Comments Box

By admin

Related Post