Mon. May 6th, 2024

സ്റ്റാര്‍ ഹോട്ടലില്‍ ഒന്നേമുക്കാല്‍ കൊല്ലം താമസിച്ചു; വാടക നല്‍കിയത് 38 ലക്ഷം രൂപ; ചിന്താ ജെറോം വീണ്ടും വിവാദത്തില്‍

By admin Feb 7, 2023 #Chintha Jerome
Keralanewz.com

യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും, വാടകയായി 38 ലക്ഷത്തോളം രൂപ നല്‍കിയെന്നുമാണ് ആക്ഷേപം.

ചിന്തയുടെ സാമ്ബത്തിക സ്രോതസ് അന്വേഷിക്കണമെന്നും വിജിലന്‍സിനും ഇഡിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ വാടക. ഇതനുസരിച്ച്‌ വാടകയായി 38 ലക്ഷത്തോളം രൂപ ചിന്ത ഹോട്ടലിന് നല്‍കിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Facebook Comments Box

By admin

Related Post